‘‘2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാൾ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും അവരെ വിളിക്കുന്നുണ്ട്. ആദ്യമൊക്കെ അവരുടെ കോൾ വരുമ്പോൾ ‘യുഎസ്എ പ്രോഗ്രാം’ എന്നാണ് ഫോണിൽ കാണിക്കുന്നത്. ഇതാരാണെന്ന് ചോദിക്കുമ്പോൾ പറയും അത് അമേരിക്കയിൽ കുറച്ച് പ്രോഗ്രാം ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു, അവര് വിളിക്കുന്നതാണെന്ന്. എന്റെ മുമ്പിൽ വച്ച് ഫോൺ എടുക്കില്ല. പിന്നെ ഒരു തവണ കള്ളു കുടിച്ചിട്ട് ബോധമില്ലാത്ത സമയത്താണ് പലതും പറയുന്നത്. അന്ന് ഇവര് കല്യാണം കഴിച്ചിട്ടുണ്ടെന്നു പോലും എനിക്ക് അറിയില്ലായിരുന്നു.
അവരുമായി ഇഷ്ടത്തിലായിരുന്നുവെന്നും, പക്ഷേ ഒരു അമേരിക്കക്കാരൻ നല്ല കാശുകാരനെ കണ്ടപ്പോൾ തന്നെ ചതിച്ചിട്ട് പോയി, തനിക്ക് പഠിപ്പില്ലെന്നു പറഞ്ഞിട്ട് ഇട്ടിട്ടു പോയി എന്ന് പറഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. അപ്പോൾ എനിക്കും വിഷമം തോന്നി. അതു മാത്രമല്ല ആത്മഹത്യ ചെയ്യാൻ നോക്കി, സ്വത്ത് തട്ടിക്കാൻ നോക്കി എന്നൊക്കെ പല ആരോപണങ്ങളും ആ പെണ്ണിനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇതൊക്കെയായിട്ടും ഞാൻ വിട്ടുപോകുന്നതിന്റെ കുറച്ച് മുമ്പ് വരെ അവർ വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുമായി സ്ഥിരം ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.
