രേഖാചിത്രത്തിലെ മമ്മൂട്ടിയുടെ എഐ രംഗങ്ങള്‍ വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്. തിയേറ്റര്‍ റിലീസ് സമയത്തും ഇപ്പോള്‍ ഒടിടിയിലെത്തിയപ്പോഴും സിനിമയിലെ ഈ രംഗങ്ങളെ പുകഴ്ത്തുന്നവര്‍ ഏറെയാണ്.
“സിനിമയുടെ റിലീസ് മുതല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കേട്ട ചോദ്യത്തിനുള്ള മറുപടി ഇതാ”
ആദ്യ ഷോ മുതല്‍ സംവിധായകന് ജോഫിന്‍ ടി ചാക്കോയോട് പലരും ആവര്‍ത്തിച്ചു ചോദ്യവും ഈ സീനുകളെ കുറിച്ച് തന്നെയായിരുന്നു. ഇപ്പോഴിതാ ഈ രംഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ളട്വിങ്കിള് സൂര്യ എന്ന അഭിനേതാവും അദ്ദേഹത്തെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ എന്ന ട്രെയ്നറും എഐ ടീമുമാണ് ഈ രംഗങ്ങള്‍ സാധ്യമാക്കിയതെന്ന് ജോഫിന്‍ പറയുന്നു. ആന്‍ഡ്രൂവിന്റെ നേതൃത്വത്തിലുള്ള മൈന്‍ഡ്സ്റ്റൈന്‍ ടീമാണ് എഐ ഉപയോഗിച്ചുള്ള ഡീ ഏജിങ് നടത്തിയത്.
