മാര്‍ക്കോ’ സിനിമ കാണാനുള്ള മനശക്തി തനിക്കില്ലെന്ന് നടി മെറിന് ഫിലിപ്പ് പറയുന്നു . ചിത്രത്തിലെ വയലന്‍സിനെതിരെ ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് മെറിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. സൂക്ഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് മെറിന് ഏറെ ശ്രദ്ധ നേടുന്നത്. സൂക്ഷ്മദര്‍ശിനിയുമായി താരതമ്യപ്പെടുത്തുന്നതിനിടെയാണ് മാര്‍ക്കോ കാണാനുള്ള ശക്തി തനിക്കില്ലെന്ന് മെറിന് പറഞ്ഞു
”ഇപ്പോഴും മാര്‍ക്കോ കാണാനുള്ള മനശക്തി എനിക്ക് ഇതുവരെ ആയിട്ടില്ല. ടെക്നിക്കലി ആണെങ്കിലും മേക്കിങ് ആണെങ്കിലും ടോപ് ആയി നില്ക്കുന്ന സിനിമയാണത്. പക്ഷേ, ഓഡിയന്‍സ് നോക്കുമ്പോള്‍ യുവാക്കളാണ് ആ സിനിമ കൂടുതല്‍ കാണുക. ഫാമിലി ഓഡിയന്‍സ് ആ സിനിമയിലേക്ക് കയറില്ല” എന്നാണ് മെറിന് ഫിലിപ്പ് പറയുന്നത്.
