മഹേഷ് ബാബുവിനെ നായകനും പൃഥ്വിരാജ് സുകുമാരൻ വില്ലൻ കഥാപാത്രവും അവതരിപ്പിക്കുന്ന രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായിക. ചിത്രത്തിൽ ജോൺ അബ്രഹാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
1000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിൽ ആണ് ഒരുക്കുന്നത്. 2026 അവസാനം തിയറ്ററുകളിലെത്തും എന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന് ആഗോളതലത്തിൽ വമ്പൻ റിലീസ് പ്ലാൻ ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. സ്റ്റീഫൻ സ്പിൽബെർഗിന്റെ, ‘ഇന്ത്യാന ജോൺസ്’ ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നതെന്ന് രാജമൗലി പറഞ്ഞിരുന്നു.
ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച നീണ്ട ഷെഡ്യൂളിൽ മഹേഷ് ബാബുവും പ്രിത്വിരാജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ഒത്തുകൂടിയ ചടങ്ങിൽ നിന്നുള്ള, ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ രാജ്യമാകെ ചർച്ചയായിരുന്നു.
