മാർച്ച് മാസത്തിലെ ആദ്യവാരത്തിൽ തെന്നിന്ത്യയിലെ ഡിജിറ്റൽ ലോകം ഗംഭീര തുടക്കം കുറിക്കുകയാണ്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ നിരവധി സിനിമകളാണ് ഈ വാരം റിലീസിനെത്തുന്നത്. ആസിഫ് അലിയുടെ രേഖാചിത്രം മുതൽ നാഗ ചൈതന്യ നായകനായ തണ്ടേൽ വരെ, നിരവധി സിനിമകളാണ് ഈ വാരം ഒടിടി റിലീസിന് ഒരുങ്ങുന്നത്.ചിത്രം മാർച്ച് ഏഴ് മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയാണ് ‘രേഖാചിത്രം’. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ ആസിഫ് അലിയുടേതും അനശ്വര രാജന്റെയും പ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത് . ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്.
