ഷാരൂഖ് ഖാന്റെ ‘ദിൽ തോ പാഗൽ ഹേ’ എന്ന ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 1997-ൽ പുറത്തിറങ്ങിയ ഈ പ്രണയകഥ ചിത്രം ഫെബ്രുവരി 28നാണ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു.
ചിത്രത്തിന് മികച്ച വിനോദ ചിത്രം, മികച്ച സഹനടി (കരിഷ്മ കപൂർ), മികച്ച നൃത്തസംവിധാനം (ഷൈമാക് ദാവർ) എന്നിവയ്ക്കുള്ള മൂന്ന് ദേശീയ അവാർഡുകൾ ലഭിച്ചിരുന്നു. പ്രണയ സിനിമകൾ വീണ്ടും റിലീസ് ചെയ്യുന്നത് ബോളിവുഡിൽ ഒരു തരംഗമായി മാറിയിട്ടുണ്ട്. അടുത്തിടെ റീ-റിലീസ് ചെയ്ത സനം തേരി കസം എന്ന ചിത്രത്തിന്റെ വൻ വിജയമാണ് ദിൽ തോ പാഗൽ ഹേ വീണ്ടും റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർക്ക് പ്രചോദനമായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
