സൗബിൻ ഷാഹിറും നമിത പ്രമോദും നായിക- നായകനായി എത്തുന്ന മച്ചാൻ്റെ മാലാഖ” നാളെ മുതൽ തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ സംവിധാനം ബോബൻ സാമുവൽ ആണ് നിർവഹിച്ചിരിക്കുന്നത്. “ “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രത്തിന് ശേഷം സൗബിൻ നായകനായി എത്തുന്ന ചിത്രമാണിത്.
ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ യു, ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്.
കുടുംബ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചിരിയും ചിന്തയും നൽകുന്ന ശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ജാക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്. വിവേക് മേനോൻ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
