500 കോടി ബജറ്റില്‍ സല്മാന് ഖാനെ നായകനാക്കി അറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ പ്രോജെക്ടിന് ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരുന്നത്. എ6 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്കിയ പേര്. ഒരു വല്യ ബജറ്റ് പ്രോജക്ടായി പ്രതീക്ഷിച്ചിരുന്ന ഈ ചിത്രത്തില്‍ കമല്‍ ഹാസന് അതിഥി വേഷത്തില്‍ എത്തും എന്നതടക്കം വാര്‍ത്തകളും വന്നിരുന്നു. 2026 വേനല്‍ക്കാലത്ത് ചിത്രീകരണം ആരംഭിക്കുമെനന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രം അനിശ്ചിതകാലത്തേക്ക് മുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഷാരൂഖ് ഖാന് നായകനായി എത്തിയ ജവാന് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം അറ്റ്ലിയുടെ സല്മാന് ഖാനുമായുള്ള പ്രൊജക്ട് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ബോളിവുഡ്. ഈ പ്രതീക്ഷയ്ക്കാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്. പുനര്‍ജന്മവുമായി ബന്ധപ്പെട്ട ഒരു ആക്ഷന്‍ ചിത്രനാണ് സല്‍മാനെ വച്ച് അറ്റ്ലി ഒരുക്കാന്‍ ഇരുന്നത് എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറ്റ്ലി ഇതുവരെ ഒരു പ്രതികരണവും നല്‍കിയിട്ടില്ല. അല്ലു അര്‍ജുന്റെ ചിത്രത്തിന് പ്രതിഫലമായി 80 കോടിക്ക് മുകളില്‍ ചോദിച്ചതാണ് നേരത്തെ ചിത്രം മുടങ്ങാന്‍ കാരണമായത് എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ പുഷ്പ 2 വന്‍ വിജയമാകുകയും 1700 കോടിക്ക് മുകളില്‍ ഗ്രോസ് ചെയ്യുകയും ചെയ്തതോടെ ഈ പ്രതിഫലം അറ്റ്ലിക്ക് നല്കി വന്‍ സ്കെയിലില്‍ പടം ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍ എത്തിയതോടെയാണ് അല്ലു അറ്റ്ലി പടം സാധ്യമായത് എന്നാണ് വിവരം. അറ്റ്ലി നിര്‍മ്മിച്ച 180 കോടി ബജറ്റ് ചിത്രം ബേബി ജോണ്‍ ബോക്സോഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങി എന്നതും എ6 എന്ന ചിത്രത്തിന്റെ ചിത്രീകരത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ 500 കോടിയോളം ബജറ്റാണ് സല്മാന് ചിത്രത്തിന് വേണ്ടതെന്നും തല്ക്കാലം സല്‍മാന്റെ ഒരു ചിത്രത്തിന് ഇത്രയും വലിയ നിക്ഷേപം നടത്താന്‍ ആരും തയ്യാറാല്ലാത്തതാണ് പ്രൊജക്ട് മുടങ്ങാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സല്മാന് ഖാന്റെ പങ്കാളിത്തത്തിന് പുറമേ, ഇതിഹാസ നടന് രജനീകാന്തുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആറ്റ്ലിക്ക് ഈ അഭിനേതാക്കളെ അന്തിമമാക്കാന്‍ കഴിഞ്ഞാല്‍, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നാഴികക്കല്ലുകളില്‍ ഒന്നായി ഈ ചിത്രം അടയാളപ്പെടുത്തപ്പെടും. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
