കിന്റൽ അടി ഹൈലൈറ്റായി ചെയ്ത് ഒരുക്കിയ ആക്ഷൻ സ്റ്റാർ ആന്റണി വർഗീസ് പെപ്പെയുടെ പുതിയ ചിത്രം ‘ദാവീദ്’ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ലോകപ്രശസ്തനായ ഒരു ബോക്സറും കഥാനായകനായ ആഷിക്ക് അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ദാവീദിൽ . തന്റെ ആദ്യ സംവിധാനത്തിലൊരുങ്ങിയ ദാവീദിനെ മനോഹരമാക്കാൻ ഗോവിന്ദ് വിഷ്ണുവിന് കഴിഞ്ഞിട്ടുണ്ട്.
സിനിമയുടെ ആദ്യ പകുതിയിൽ അച്ഛൻ മകൾ സെന്റിമെന്റ്സും കുടുംബ പശ്ചാത്തലവുമൊക്കെയാണ് നിറഞ്ഞു നിൽക്കുന്നതെങ്കിലും ഇന്റർവെല്ലോടു കൂടി സിനിമ മറ്റൊരു തലത്തിലേക്ക് മാറുകയാണ്. സിനിമയുടെയും കഥാപാത്രത്തിന്റെയും ട്രാൻസ്ഫോർമേഷനാണ് രണ്ടാം പകുതി. ക്ലൈമാക്സ് ഫൈറ്റ് അതിഗംഭീരമായി എന്ന് തന്നെ പറയാം. ചിത്രത്തിൽ ഗുസ്തി ആശാനായി വിജയരാഘവനും നായികയായ ലിജോമോളും മികച്ച പ്രകടനം കാഴ്ച വെച്ചു. ചിരി പടർത്താൻ സൈജു കുറുപ്പുമുണ്ട്. കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്മായിലും നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തിലുണ്ട്.
സെഞ്ച്വറി മാക്സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്പിസി സ്റ്റണ്ട്സ് ആണ്. ജസ്റ്റിന് വര്‍ഗീസ് ചിത്രത്തിന്റെ സംഗീതസംവിധാനവും സാലു കെ തോമസ് ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. ചിത്രത്തിന് വേണ്ടി 6 മാസത്തോളം ബോക്സിങ് ട്രെയ്നിങ്ങെടുത്ത പെപ്പെയ്ക്ക് ഒദ്യോഗിക ബോക്സിങ് ലൈസൻസും ലഭിച്ചതും വാർത്തയായിരുന്നു.
