ഹൈദരാബാദ്: തെലുങ്ക് താരം ചിരഞ്ജീവി ബ്രഹ്മാനന്ദം പ്രീ-റിലീസ് ഈവന്റില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമാകുന്നു. തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ചെറുമകനില്ല എന്ന പരാമർശമാണ് വിവാദത്തിനിടയാക്കിയത്. ഞാൻ വീട്ടിലായിരിക്കുമ്പോൾ, എനിക്ക് ചുറ്റും എന്റെ കൊച്ചുമകൾ ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ ഒരു ലേഡീസ് ഹോസ്റ്റൽ വാർഡൻ ആണെന്ന് തോന്നുന്നു, ചുറ്റും ലേഡീസ്. ഞാൻ ആഗ്രഹിക്കുകയും, എപ്പോഴും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട് ഇത്തവണയെങ്കിലും, നമ്മുടെ പാരമ്പര്യം തുടരാൻ, ഒരു ആൺകുട്ടി ഉണ്ടാകണം എന്ന്. പക്ഷേ അവന്റെ മകൾ അവന്റെ കണ്ണിലെ കൃഷ്ണമണിയാണ്… അവന് വീണ്ടും ഒരു പെൺകുട്ടി ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു” എന്നാണ് ചിരഞ്ജീവി പറഞ്ഞത്.
ചിരഞ്ജീവിയുടെ മകനും തെലുങ്ക് സിനിമ താരവുമായ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും 2023ലാണ് ക്ലിംകാര എന്ന പെണ്‍കുഞ്ഞ് ജനിച്ചത്. ചിരഞ്ജീവിയുടെ ഈ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
