രാധിക റാവു, വിനയ് സപ്രു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ പ്രണയ ചിത്രമായ “സനം തേരി കസം” റീ-റിലിസീൽ വൻ ഹിറ്റ്. ഹർഷവർദ്ധൻ റാണെ, മാവ്ര ഹോകെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രണയ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 7-നാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്.
2016-ൽ പുറത്തിറ്ങ്ങിയ ചിത്രം 25 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചത്. “സനം തേരി കസം” രണ്ടാം ഭാഗം നിർമ്മിക്കുമെന്ന് 2024 സെപ്റ്റംബറിൽ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തിലെ താരങ്ങളെയും കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
