കൊച്ചി: വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ജന നായകൻ’ സംബന്ധിച്ച ഓരോ അപ്ഡേറ്റിനും പ്രേക്ഷകരിൽ നിന്ന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ മെലഡി ഗാനം ‘ചെല്ല മകളേ’ റിലീസായി, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. അനിരുദ്ധ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം വിജയ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് വിവേകാണ്.Vijay’s ‘Jana Nayak’ song ‘Chella Makale’ goes viral
ചിത്രത്തിലെ ആദ്യ സിംഗിളായ ‘ദളപതി കച്ചേരി’ക്കും രണ്ടാം ഗാനമായ ‘ഒരു പേരെ വരലാര്’ക്കും ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് പിന്നാലെയാണ് മൂന്നാമത്തെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകൻ’ 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാണം നിർവഹിക്കുന്നു.
