മലയാളി പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ് ദൃശ്യം 3. എന്നാൽ ഇത്തവണ മലയാളികളെ ശരിക്കും സർപ്രൈസ് ചെയ്തത് ചിത്രത്തിന്റെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. മലയാളത്തിന് മുൻപേ ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത്.Drishyam 3: Hindi release date out before Malayalam
അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ‘ദൃശ്യം 3’ അടുത്ത വർഷം ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. മറുവശത്ത്, മലയാള പതിപ്പ് ആദ്യം പുറത്തിറങ്ങുമെന്ന കാര്യം സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും, ഇതുവരെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് ഹിന്ദി പതിപ്പിന്റെ തീയതി പുറത്ത് വന്നത്. കേരളത്തിലെ റിലീസ് തീയതി തീരുമാനിക്കേണ്ട ഉത്തരവാദിത്തം ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസുമാണ്.
കേരളത്തിൽ മാത്രമല്ല, രാജ്യവ്യാപകമായി തന്നെ ‘ദൃശ്യം’ ആദ്യ രണ്ട് ഭാഗങ്ങളുടെ ഹിന്ദി പതിപ്പുകൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മൂന്നാം ഭാഗത്തിൽ ജോർജുകുട്ടി ഒളിപ്പിച്ചിരിക്കുന്ന പുതിയ രഹസ്യങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും എന്തൊക്കെയാകും എന്ന ആകാംക്ഷയിലാണ് കേരളത്തിനകത്തും പുറത്തുമുള്ള സിനിമാപ്രേമികൾ.
