98-ാമത് ഓസ്കാര്‍ പുരസ്കാരത്തിലെ മികച്ച വിദേശഭാഷാ ചിത്രം വിഭാഗത്തിന്റെ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടി ഹിന്ദി ചിത്രം ‘ഹോംബൗണ്ട്’. നീരജ് ഗയ്വാൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയുടെഔദ്യോഗിക ഓസ്കാര്‍ എൻട്രിയായിതിരഞ്ഞെടുക്കപ്പെട്ടതാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി 15 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.’Homebound’ makes it to the Oscars
2025-ൽ നടന്ന കാൻ ഫിലിം ഫെസ്റ്റിവലിലും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ‘ഹോംബൗണ്ട്’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പീപ്പിൾസ് ചോയ്സ് ഇന്റർനാഷണൽ അവാർഡും സ്വന്തമാക്കി. സെപ്റ്റംബർ 26നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
വടക്കേ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമ പശ്ചാത്തലത്തിൽ, ബാല്യകാല സുഹൃത്തുക്കളായ രണ്ട് യുവാക്കളുടെ ജീവിതമാണ് ‘ഹോംബൗണ്ട്’ പറയുന്നത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇവർ പൊലീസ് ഓഫീസർമാരാകണമെന്ന സ്വപ്നവുമായി മുന്നേറുമ്പോൾ അവരുടെ ജീവിതത്തിൽ കടന്നുവരുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിൽഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ബെനെഡിക്റ്റ് ടെയ്ലറും നരേൻ ചന്ദാവർക്കറും ചേർന്നാണ് സംഗീത സംവിധാനം.
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ ഔദ്യോഗിക നാമനിർദേശം പട്ടിക അടുത്ത വർഷം ജനുവരി 22ന് പ്രഖ്യാപിക്കും. മാർച്ച് 15നാണ് 98-ാമത് ഓസ്കാര്‍ പുരസ്കാര വിതരണച്ചടങ്ങ് നടക്കുക.
