കൊച്ചി:ഹാൽ സിനിമയെ ചുറ്റിപ്പറ്റിയ വിവാദത്തിൽ സെൻസർ ബോർഡിന് തിരിച്ചടി. ഹാലിന് കടുംവെട്ട് പാടില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഹൈക്കോടതി തള്ളിക്കളഞ്ഞു. സെൻസർ ബോർഡും കത്തോലിക്കാ കോൺഗ്രസും നൽകിയ അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് നിരസിച്ചത്. ഇതോടെ സിംഗിൾ ബെഞ്ചിന്റെ മുൻവിധി ശരിവെച്ചതായി കോടതി വ്യക്തമാക്കി.High Court rejects Catholic Congress plea to ban Hal movie
ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി. വി. ബാലകൃഷ്ണൻ എന്നിവരാണ് വിധി പ്രസ്താവിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം. സിംഗിൾ ബെഞ്ച് ഉത്തരവിൽ പിഴവുകളുണ്ടെന്നുമായിരുന്നു അവർ ഉന്നയിച്ചത്. എന്നാൽ അപ്പീലിൽ അന്തിമവിധി പ്രവേശിപ്പിക്കുന്നതിന് മുൻപ് ജഡ്ജിമാർ ഹാൽ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിക്കാൻ കഴിഞ്ഞുവെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
