കൊച്ചി: സെൻസർ ബോർഡ് നിർദേശിച്ച കടുത്ത കട്ടുകൾക്കെതിരെ ‘ഹാൽ’ സിനിമയിലെ മാറ്റങ്ങൾ സംബന്ധിച്ച് ഹൈക്കോടതി ഇടപെട്ടു. നിർദേശിച്ച രണ്ട് ഭാഗങ്ങൾ മ്യൂട്ട് ചെയ്തതിന് ശേഷം ചിത്രം വീണ്ടും സെൻസർ ബോർഡിന്റെ പരിഗണനയ്ക്കു സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.സിനിമയിൽ രണ്ട് മാറ്റങ്ങൾ വരുത്താനാണ് ഹൈക്കോടതി നിർദേശം നൽകിയത്
ധ്വജപ്രണാമ രംഗത്തിൽ ‘ധ്വജ’ എന്ന വാക്ക് മ്യൂട്ട് ചെയ്യുക.മതാടിസ്ഥാനത്തിലുള്ള വിവാഹ കണക്കുകൾ പറയുന്ന ഭാഗം മ്യൂട്ട് ചെയ്യുക.മാറ്റങ്ങൾ വരുത്തിയതിനു ശേഷം രണ്ട് ആഴ്ചയ്ക്കകം സിബിഎഫ്സി അന്തിമ തീരുമാനം എടുക്കണമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.High Court orders changes in Hal movie
സെൻസർ ബോർഡ് നിർദേശിച്ച കട്ടുകൾ ചിത്രത്തിന്റെ കഥാഗതിയെ മാറ്റിമറിക്കുമെന്നും ഇതോടെ ചിത്രത്തിന്റെ ആത്മാവിന് തന്നെ കേടുണ്ടാകുമെന്നും നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ ഒരു മുസ്ലിം യുവാവിന്റെയും ക്രിസ്ത്യൻ യുവതിയുടെയും പ്രണയകഥയെ ആസ്പദമാക്കിയ ചിത്രമാണ്.
