നടി കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ‘റിവോൾവർ റിറ്റ’യുടെ ട്രെയിലർ പുറത്തിറങ്ങി. കോമഡിയും ആക്ഷനും ചേർന്ന് ഒരുനിമിഷം പോലും വിരസതയില്ലാതെ മുന്നേറുന്ന ഒരു പൊട്ടിച്ചിരിയുടെ എന്റർടെയ്നറാകുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ചിത്രം നവംബർ 28-ന് തിയറ്ററുകളിലെത്തും.The trailer for the film ‘Revolver Rita’ is out.
കീർത്തിയോടൊപ്പം രാധിക ശരത്കുമാർ, സൂപ്പർ സുബ്ബരായൻ, സുനിൽ, അജയ് ഘോഷ്, റെഡിൻ കിംഗ്സ്ലി, ജോൺ വിജയ്, കല്യാൺ മാസ്റ്റർ, സുരേഷ് ചക്രവർത്തി, കതിരവൻ, സെൻട്രയൻ, അഗസ്റ്റിൻ, ബ്ലേഡ് ശങ്കർ, രാമചന്ദ്രൻ, അക്ഷത അജിത്ത്, ഗായത്രി ഷാൻ എന്നിവർ ഉൾപ്പെടുന്ന വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ‘മഹാനടി’യിലൂടെ ശക്തവും ഓർമ്മയിൽ നിൽക്കുന്ന വനിതാ കഥാപാത്രങ്ങളെ സൃഷ്ടിച്ച കീർത്തി സുരേഷിന്റെ കരിയറിൽ ‘റിവോൾവർ റിറ്റ’ ഒരു പുതിയ വഴിത്തിരിവാകുമെന്ന് ആരാധകരും നിരൂപകരും പ്രതീക്ഷിക്കുന്നു.
‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’, ‘മാനാട്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ ജെ.കെ. ചന്ദ്രു ആദ്യമായി സംവിധാനത്തിലേക്ക് എത്തുന്ന ചിത്രമാണ് ‘റിവോൾവർ റിട്ട’. തിരക്കഥയും ചന്ദ്രു തന്നെയാണ് ഒരുക്കിയത്. സംഗീതം ഷോൺ റോൾഡൻ കൈകാര്യം ചെയ്യുമ്പോൾ, ഛായാഗ്രഹണം ദിനേശ് ബി. കൃഷ്ണനും എഡിറ്റിംഗ് പ്രവീൺ കെ. എൽ. ഉം നിർവ്വഹിക്കുന്നു. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും ചേർന്ന് സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നു.
