കീർത്തി സുരേഷ് മുഖ്യ വേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘റിവോൾവർ റിറ്റ നവംബർ 28-ന് പ്രേക്ഷകരെ തേടിയെത്തുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ അവതാരമാണ് കീർത്തിയുടേത്. ആക്ഷൻ, ഹാസ്യം, നിഗൂഢത എന്നീ ഘടകങ്ങൾ ഒത്തു ചേരുന്ന ഈ സിനിമ, കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ ടീസറിലൂടെ തന്നെ ഒരു പക്വമായ മൾട്ടി-ജനർ എൻറർടെയിനർ ആയിരിക്കും എന്ന സൂചന നൽകിയിരുന്നു.Keerthy Suresh’s Tower Rita is coming to conquer theaters
കീർത്തിയുടെ ജന്മദിനമായ ഒക്ടോബർ 17-ന് പുറത്തിറങ്ങിയ ഹാപ്പി ബർത്ത്ഡേഎന്ന ലിറിക്കൽ ഗാനം സോഷ്യൽ മീഡിയയിൽ വൻ പ്രതികരണം നേടി. ശക്തമായ വനിതാ കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കാനുള്ള കഴിവ് ‘മഹാനടി’യിലൂടെ തെളിയിച്ച കീർത്തിക്ക്, ‘റിവോൾവർ റിറ്റ’ കരിയറിലെ പുതിയ വഴിത്തിരിവായിരിക്കുമെന്ന് ആരാധകരും നിരൂപകരും പ്രതീക്ഷിക്കുന്നു.
ജെ. കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ സംവിധാന രംഗത്തെ ആദ്യ ശ്രമവുമാണ്. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’, ‘മാനാട്’ തുടങ്ങിയ സിനിമകളുടെ തിരക്കഥ രചിച്ചിട്ടുള്ള ചന്ദ്രു തന്നെയാണ് ഈ ചിത്രത്തിന്റെയും കഥയും തിരക്കഥയും ഒരുക്കിയത്. സംഗീതം, പശ്ചാത്തല സംഗീതം, ഗാനരചന എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ഷോൺ റോൾഡൻ ആണ്. ഛായാഗ്രഹണം ദിനേശ് ബി. കൃഷ്ണൻ, എഡിറ്റിംഗ് പ്രവീൺ കെ. എൽ. എന്നിവരാണ് നിർവഹിക്കുന്നത്.
പാഷൻ സ്റ്റുഡിയോസ്ദി റൂട്ട് എന്നീ ബാനറുകൾക്ക് കീഴിൽ സുധൻ സുന്ദരം ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കീർത്തിയോടൊപ്പം രാധിക ശരത്കുമാർ ,റെഡിൻ കിംഗ്സ്ലി,മിമി ഗോപി,സെൻട്രയൻ,സൂപ്പർ സുബ്ബരായൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
