ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിലൂടെയും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിലൂടെയും ഷറഫുദീനും ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് ‘പെറ്റ് ഡിറ്റക്ടീവ്’. ചിത്രം ഒക്ടോബർ 16ന് പ്രേക്ഷകരുടെ മുന്നിലെത്തും. ഇപ്പോൾ ചിത്രത്തിന്റെ സെൻസർ നടപടികൾ പൂർത്തിയായിരിക്കുകയാണ്, കൂടാതെ ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു.‘Pet Detective’ arrives with Clean U certificate
സമീപകാലത്ത് പുറത്തിറങ്ങിയ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണം നേടുകയും, എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്ന അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എന്റർടെയിനർ ആയിരിക്കും ചിത്രം എന്ന് സൂചന നൽകുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രനീഷ് വിജയൻ ആണ് സംവിധാന ചുമതല വഹിക്കുന്നത്.
പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും പ്രേക്ഷകരിൽ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിട്ടുണ്ട്.
