പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ ജീവിതം സിനിമയാകുന്നു. മാ വന്ദേ’എന്ന പേരിലുള്ള ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ മോദിയായി അഭിനയിക്കുന്നത് നടൻ ഉണ്ണി മുകുന്ദൻ ആണ്. പ്രശസ്ത സിൽവർ കാസ്റ്റ് ക്രിയേഷൻസ് ബാനറിൽ വീർ റെഡ്ഡി എം നിർമ്മിക്കുന്ന ഈ ബയോപിക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.Modi’s life is being made into a movie: Unni Mukundan plays the lead role in ‘Maa Vande’
ചിത്രത്തിന്റെ രചനയും സംവിധാനവും പ്രശസ്ത സംവിധായകൻ ക്രാന്തി കുമാർ സി.എച്ച് നിർവഹിക്കുന്നു. മോദിയുടെ കുട്ടിക്കാലം മുതൽ രാഷ്ട്രപതിപദവിയിലേക്ക് എത്തുന്നത് വരെയുള്ള യാഥാർത്ഥ സംഭവങ്ങളും കഥയുടെ മുഖ്യ ഘടകമാകും. കൂടാതെ, അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ അമ്മ ഹീരാബെൻ മോദി യുമായി ഉള്ള ആഴമുള്ള ബന്ധവും സിനിമയിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടും.
അന്താരാഷ്ട്ര നിലവാരമുള്ള VFX സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചിത്രം ഒരുക്കുന്നുണ്ട്. പ്രശസ്ത സാങ്കേതിക വിദഗ്ദ്ധരായ കെ.കെ. സെന്തിൽ കുമാർ (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ശ്രീകൻ പ്രസാദ് (എഡിറ്റിംഗ്), സാബു സിറിൾ (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവർ ഈ ബയോപിക്കിൽ പ്രവർത്തിക്കും. ഹിന്ദിയോടൊപ്പം ഇംഗ്ലീഷിലും ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതിയുണ്ട്.
അണിയറ പ്രവർത്തകർ പറയുന്നു, മാ വന്ദേ’ പ്രേക്ഷകർക്ക് ഒരാവിസ്മരണീയമായ സിനിമാനുഭവം നൽകുന്ന ലക്ഷ്യത്തോടെ ഒരുക്കുന്നുണ്ട്.
