ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രം ‘മദ്രാസി’ വലിയ ചർച്ചയാകുകയാണ്. മലയാളത്തിലെ ബിജു മേനോൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.The trailer of the film ‘Madrasi’ is out
ചില ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഗാനവും വലിയ ഹിറ്റായിരുന്നു. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ശിവകാർത്തികേയനും എ.ആർ. മുരുഗദോസും ഒന്നിച്ച് പ്രവർത്തിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സെപ്റ്റംബർ 5ന് മദ്രാസി തിയേറ്ററുകളിൽ റിലീസ് ചെയ്യും.
