സംവിധായകൻ നിസാർ (65) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം, ചങ്ങനാശ്ശേരി പഴയപള്ളി ഖബർസ്ഥാനിൽ നാളെയാണ് സംസ്കാരം.Director Nisar passes away
1994-ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് നിസാർ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ത്രീ മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ആകെ 24-ഓളം സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. 2018-ൽ പുറത്തിറങ്ങിയ ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ ആയിരുന്നു അവസാന ചിത്രം.
