
പ്രസിഡന്റ് സ്ഥാനത്തേക്ക് രാകേഷ് ബി, സജി നന്ത്യാട്ട് എന്നിവർ തമ്മിൽ മത്സരം നടക്കും. പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങൾക്ക് മത്സരിക്കാൻ ശ്രമിച്ച സാന്ദ്ര തോമസിന്റെ നാമനിർദേശ പത്രിക വരണാധികാരി മുൻപ് തള്ളിയിരുന്നു. ഇതിനെതിരെ അവർ നൽകിയ ഹർജി എറണാകുളം സബ് കോടതി തള്ളിയിട്ടുണ്ട്.Producers Association elections today
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ബൈലോ പ്രകാരം നിർദേശിക്കുന്ന യോഗ്യതകൾ പാലിക്കുന്നില്ലെന്ന കാരണത്താലാണ് വരണാധികാരി സാന്ദ്രയുടെ പത്രിക നിരസിച്ചത്.