
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ടതിനെ തുടർന്ന് സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയിൽ നൽകിയ ഹർജി കോടതി തള്ളി.KFPA elections: Sandra Thomas’ petition dismissed
കെഎഫ്പിഎയുടെ ഭരണപ്രക്രിയയിൽ പക്ഷപാതവും സുതാര്യതയില്ലായ്മയും നിലനിലക്കുന്നുവെന്നും, തന്റെ നാമനിർദ്ദേശ നിരസിക്കൽ നടപടിക്ക് സ്റ്റേ നൽകണമെന്നും, വരണാധികാരിയുടെ ദീർഘകാല അധികാരകാലം ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സാന്ദ്രയുടെ ഹർജി.
സംഘടനയിലെ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്രയുടെ നാമനിർദ്ദേശം, ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തതിനാൽ നിരസിക്കുകയായിരുന്നുവെന്ന് വരണാധികാരി വ്യക്തമാക്കി. എന്നാൽ കെഎഫ്പിഎയുടെ ബൈലോകൾ പ്രകാരം യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും, തീരുമാനം അന്യായമാണെന്നും സാന്ദ്ര വാദിച്ചു.
രണ്ടു പതിറ്റാണ്ടിലേറെയായി വരണാധികാരി സ്ഥാനത്ത് തുടരുന്നത് കെഎഫ്പിഎയുടെ ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും, കേസ് പിൻവലിക്കാൻ നടൻ മമ്മൂട്ടി സമ്മർദ്ദം ചെലുത്തിയതായും സാന്ദ്ര ആരോപിച്ചു.