
കൊച്ചി: നടി ശ്വേത മേനോന് എതിരായ കേസില്‍ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ നല്കി. കേസിന്റെ ആഴത്തിലുള്ള പരാമര്‍ശങ്ങള്‍ കോടതി ഒഴിവാക്കി, എറണാകുളം സി.ജെ.എം കോടതിയില്‍ നിന്ന് വിശദമായ റിപ്പോർട്ട് തേടിയതായും വ്യക്തമാക്കിയിട്ടുണ്ട്.High Court stays case against Shweta Menon
പോലീസിന് കേസ് കൈമാറുന്നതിന് മുമ്പ് സ്വീകരിച്ച നടപടികളെക്കുറിച്ചും സെന്‍ട്രല്‍ പോലീസ് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും വിശദമായി രേഖപ്പെടുത്തി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ശ്വേത മേനോന് അശ്ലീല സിനിമാരംഗങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചതായി ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. നടി അഭിനയിച്ച പാലേരിമാണിക്യം, രതിനിര്‍വേദം, പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, കൂടാതെ ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രം എന്നിവയാണ് പരാതിക്കാരന് മാര്ട്ടിന് മേനാച്ചേരി ചൂണ്ടിക്കാട്ടിയത്.
ഈ കേസ്, മലയാള സിനിമയിലെ നടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിച്ച സമയത്താണ് മുന്നോട്ടുവന്നത്. വനിതാ സ്ഥാനാർത്ഥിയെന്ന നിലയില്‍ ശ്വേതയ്ക്ക് പിന്തുണയുമായി ജഗദീഷ് അടക്കമുള്ള ചില പ്രമുഖര്‍ അവരുടെ പത്രിക പിന്വലിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.