
രാഞ്ഛനാ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീ റിലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ധനുഷ്. സിനിമയുടെ ക്ലൈമാക്സ് എഐ ഉപയോഗിച്ച് മാറ്റിയതിനെതിരെ ശക്തമായ എതിർപ്പ് ഉയർത്തിയ “ചിത്രത്തിന്റെ ആത്മാവ് അതിലൂടെ നഷ്ടമായി,” എന്നും വ്യക്തമാക്കി.Dhanush against the re-release of Ranchana
“പന്ത്രണ്ട് വർഷം മുൻപ് ഞാൻ വാഗ്ദാനം ചെയ്ത സിനിമ ഇതല്ല. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ ഇഷ്ടാനുസൃത മാറ്റങ്ങൾ വരുത്തുന്നത് ഗൗരവമായ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇത് സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കുമുള്ള വലിയ ഭീഷണിയാണ്. ഇത്തരത്തിലുള്ള ഇടപെടലുകൾ തടയാൻ നിയമപരമായ ഇടപാടുകൾ ഉണ്ടായിരിക്കണം,” എന്നും ധനുഷ് ആവശ്യപ്പെട്ടു.
യഥാർത്ഥ പതിപ്പിൽ ധനുഷിന്റെ കഥാപാത്രം മരിക്കുന്നതാണ് ക്ലൈമാക്സ്. എന്നാല്‍ റീ റിലീസില്‍ ആശുപത്രിയിൽ ഇയാൾ കണ്ണു തുറക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.