
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ ഏറ്റവും പുതിയ സിനിമയായ സിത്താരെ സമീന്‍ പര്, തിയേറ്ററുകളില്‍ വിജയം നേടി അടുത്ത ഘട്ടമായി യൂട്യൂബിലേക്കെത്തുന്നു. ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽ 100 രൂപയ്ക്ക് പേ പര് വ്യൂ മോഡലിൽ ചിത്രം യൂട്യൂബിൽ ലഭ്യമായിരിക്കുമെന്ന് ആമിര്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കൊപ്പം യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ, ജര്‍മനി, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, സ്പെയിന് ഉൾപ്പെടെ 38 രാജ്യങ്ങളിലും ചിത്രം ലഭ്യമാകും.Sitare Zameen Par’ on YouTube from August 1
ജൂണ്‍ 20ന് റിലീസായ ചിത്രം ആര്.എസ്. പ്രസന്നയാണ് സംവിധാനം ചെയ്തത്. തിയേറ്ററുകളില്‍ നിന്ന് 250 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം വരുമാനം നേടിയത്.
“കഴിഞ്ഞ 15 വര്‍ഷമായി തിയേറ്ററുകളില്‍ എത്താന്‍ കഴിയാത്ത നിരവധി പ്രേക്ഷകരിലേക്ക് സിനിമ എങ്ങനെ എത്തിക്കാമെന്ന ചോദ്യവുമായി ഞാൻ അഭിമുഖീകരിക്കപ്പെട്ടു വരികയായിരുന്നു. ഇപ്പോഴാണ് അതിന് യഥാര്‍ത്ഥ സമയം വന്നിരിക്കുന്നത്,” ആമിര്‍ പറഞ്ഞു.
നമ്മുടെ സര്‍ക്കാര്‍ യുപിഐ കൊണ്ടുവന്നതോട് കൂടി ഇലക്ട്രോണിക് പേമെന്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതുപോലെ തന്നെ ഇന്റര്‍നെറ്റിന്റെ വ്യാപനം ഇന്ത്യയില്‍ ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ എല്ലാവർക്കും സമാനവിലയ്ക്ക് ലഭ്യമാകുക എന്നത് തന്റെ സ്വപ്നമാണെന്നും, പ്രേക്ഷകർക്ക് ഇഷ്ട സമയത്ത് ഇഷ്ടപ്പെട്ട സിനിമ കാണാന്‍ സാധിക്കേണ്ടതിന്റെ ആവശ്യകത ആമിര്‍ നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു.
“ഈ മോഡല്‍ വിജയിച്ചാല്‍, പുതിയ പരീക്ഷണാത്മക ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള വഴി തുറക്കും. സിനിമയിൽ കാൽ വെക്കുന്ന പുതുമുഖങ്ങൾക്കിതൊരു വലിയ അവസരമാവുകയും ചെയ്യും. അതിനാൽ ഇത് എല്ലായ്പ്പോഴും സമുച്ചയമായ വിജയമാകും,” ആമിറുടെ വാക്കുകൾ.