
തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ എത്തണമെന്നും, അതിലൂടെ സംഘടനയില്‍ നല്ല മാറ്റം വരുത്തണമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ സംഘടനയെ നയിക്കുന്നത് വളരെ അഭിമാനകരമായ ഒരു മാറ്റമാകുമെന്ന് അദ്ദേഹം പറഞ്ഞു.Minister KB Ganesh Kumar wants women to be at the head of the motherhood
“സ്ത്രീവിരുദ്ധ സംഘടന” എന്നറിയപ്പെടുന്ന പേരില്‍ നിന്ന് ‘അമ്മ’യെ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. സ്ത്രീകള്‍ നേതൃത്വത്തിലേക്കെത്തിയാല് ഇത്തരം തെറ്റിദ്ധാരണകള്‍ക്കും ജനാധിപത്യക്കുറവിനുമുള്ള വിമര്‍ശനങ്ങള്‍ക്കും മറുപടിയായിരിക്കും. സംഘടനയുടെ പണം ന്യായമായി ഉപയോഗിക്കപ്പെടണം. അത് അനാവശ്യമായ കൈകളിലേയ്ക്ക് പോകരുതെന്നും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്കി. സാമ്പത്തിക അച്ചടക്കത്തിലും ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു.
“അമ്മ എന്ന പേര് അതിന്റെ അര്ത്ഥത്തിന് സ്ത്രീകള്‍ നേതൃത്വം നല്‍കേണ്ട സമയമാകുകയാണ്. മോഹന്‍ലാല്‍ സ്ഥാനമൊഴിയുമ്പോള്‍ തന്നെ, ഇനി ഒരു മാറ്റം വേണമെന്ന് എല്ലാവരും വിലയിരുത്തേണ്ട സമയമാണിത്,” ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു പേര് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്: ജഗദീഷ്, ശ്വേതാ മേനോന്, ദേവന്, രവീന്ദ്രന്, ജയന് ചേർത്തല, അനൂപ് ചന്ദ്രന് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. നടന് ജോയ് മാത്യുവിന്റെ പേരും ഉയര്‍ന്നുവന്നിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പത്രിക തള്ളപ്പെട്ടു.
മുമ്പ് കുഞ്ചാക്കോ ബോബനും വിജയരാഘവനുംസ്ഥാനാര്ത്ഥികളായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, അവസാന നിമിഷത്തില്‍ അവർ മത്സരിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്ന് സംഘടനാ നേതാക്കള്‍ക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളും സംഘടനയെ വലിയ ചോദ്യങ്ങളിലേക്ക് നയിച്ചിരുന്നു. നിലവില്‍ അഡ്ഹോക് കമ്മിറ്റിയാണ് സംഘടനയുടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
നിലവിലെ സാഹചര്യം ശക്തമായ സ്ത്രീനേതൃത്വത്തിന് വഴിയൊരുക്കണമെന്നതിലാണ് പൊതുവേ ആശംസയെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.