ഹാരിപോട്ടർ വീണ്ടും തിരിച്ചു വരുന്നു . ജെ.കെ. റൗളിങ്ങിന്റെ പ്രശസ്ത നോവൽ പരമ്പരയെ ആധാരമാക്കി എച്ച്ബിഒ ഒരുക്കുന്ന പുതിയ ഹാരിപോട്ടർ സീരീസിന്റെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു. സീരീസിന്റെ ആദ്യ ഫസ്റ്റ് ലുക്ക് കൂടി പുറത്തുവന്നു. 2026 അവസാനം അല്ലെങ്കിൽ 2027 തുടക്കത്തിൽ സീരീസ് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.Harry Potter TV series to begin filming in 2027
വാർണർ ബ്രദേഴ്സ് ഡിസ്കവറി 2023 ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്ന ഈ സംരംഭം, സ്റ്റ്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ പുനസംഘടനയോടെ ഇനി മുതൽ HBO മാക്സിന്റെ ഭാഗമായാണ് മുന്നോട്ട് പോകുന്നത്.
11-കാരനായ ഡൊമിനിക് മക് ലൂഗ്ലിൻ ഹാരി പോട്ടറായി വേഷമിടുന്നു. ഹാരിപോട്ടറിന്റെ ഐകോണിക് വട്ടക്കണ്ണടയും ഹോഗ്വാർട്സ് യൂണിഫോമും അണിഞ്ഞ മക് ലൂഗ്ലിന്റെ ചിത്രങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ഹെർമിയോണായി അറബെല്ല സ്റ്റാന്റണും, റോൺ വീസ്ലിയായി അലസ്റ്റയർ സ്റ്റൗട്ടുമാണ് എത്തുന്നത്. 30,000-ത്തിലധികം കുട്ടികളുടെ ഓഡിഷനുകളിൽ നിന്നാണ് ഈ പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്.
ഹാഡ്ഫോർഡ് ഷെയറിലുള്ള വോർണർ ബ്രദേഴ്സ് സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത് — ഇതുവഴി പഴയ എട്ട് ഹാരിപോട്ടർ സിനിമകൾക്കായും ഇതേ ലൊക്കേഷനായിരുന്നു.
2027-ൽ ആദ്യ സീസൺ എത്തുമെന്ന് കരുതപ്പെടുന്ന ഈ പരമ്പരയ്ക്ക് മുഴുവൻ പുറത്ത് വരാൻ ഏകദേശം 10 വർഷമെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെ.കെ. റൗളിങ്ങിന്റെ പുസ്തകങ്ങളുടെ ഓരോ വിശദതയും നിലനിറുത്തുന്ന രീതിയിലാണ് സീരീസ് ഒരുക്കുന്നതെന്ന് HBO വ്യക്തമാക്കിയിട്ടുണ്ട്.
HBO മാക്സ് കണ്ടന്റ് ചെയർമാൻ കേസി ബ്ലോയ്സ് അറിയിച്ചു പോലെ, ഈ പുതിയ അഡാപ്റ്റേഷൻ യഥാർത്ഥ പുസ്തകങ്ങൾക്കനുസൃതമായതായിരിക്കും. മുന് സിനിമകളിൽ സാധ്യമല്ലാതിരുന്ന ഒരുപാടും കാര്യങ്ങൾ ഇപ്പൊഴുള്ള ദൃശ്യഭാഷയിലൂടെ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാനാകും.
പഴയ സിനിമകളിലെ പ്രശസ്ത അഭിനേതാക്കൾ തിരിച്ചെത്തില്ല; പകരം പുതിയ തലമുറയിലെ താരങ്ങളാണ് പ്രവേശിക്കുന്നത്. പ്രേക്ഷകർക്ക് മനസ്സിൽ പതിഞ്ഞ ഹാരി, ഡംബിൾഡോർ തുടങ്ങിയവർക്കു പകരമായി പുതിയ മുഖങ്ങളെ എത്രത്തോളം സ്വീകരിക്കാമെന്നതിന്റെ ഉത്തരമൊക്കെ ഇനി കാലം പറയും.
