ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത ‘കുബേര’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രമാണ്. ധനുഷിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധ നേടിയതെന്നും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.‘Kubera’ OTT release on June 18th
ഇപ്പോൾ ചിത്രം ഒടിടിയിൽ എത്തുന്നതിനുള്ള തീയതിയും പുറത്തുവന്നിരിക്കുകയാണ്. ജൂൺ 18 മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ‘കുബേര’ സ്ട്രീമിങ്ങിനൊരുങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് റിലീസ്.
16 ദിവസത്തിനിടെ ആഗോള ബോക്സ് ഓഫിസിൽ നിന്ന് ചിത്രം സമ്പാദിച്ചത് 132 കോടി രൂപയെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെലുങ്ക് മേഖലയിലും അന്താരാഷ്ട്രതലത്തിലും ‘കുബേര’ മികച്ച കളക്ഷനാണ് നേടിയത്. ആദ്യദിനം തന്നെ 30 കോടി രൂപയുടെ ആഗോള ഗ്രോസ് നേടുകയും രണ്ടാം ദിവസമാകുമ്പോഴേയ്ക്ക് 50 കോടി ക്ലബിൽ കടക്കുകയും ചെയ്തു.
ധനുഷ് അഭിനയിച്ചുകൊണ്ടുള്ള ഈ വർഷത്തെ രണ്ടാമത്തെ ചിത്രമാണ് കുബേര. ഇതിന് മുമ്പ് പുറത്തിറങ്ങിയ ‘നിലാവ്ക്ക് എൻ മേൽ എന്നടി കോപം’ എന്ന ചിത്രത്തിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
