റീറിലീസുകളുടെ കാലമാണ് ഇപ്പോഴുള്ളത്. അതില്‍ ഒരു മോഹന്‍ലാല്‍ ചിത്രമാണെങ്കില്‍ പ്രതീക്ഷകള്‍ക്കും ആവേശത്തിനും കുറവുണ്ടാകില്ല. അടുത്തകാലത്ത് വീണ്ടും തീയറ്ററുകളില്‍ എത്തിയ ഛോട്ടാ മുംബൈ, സ്ഫടികം, ദേവദൂതന് തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫിസില്‍ വലിയ വിജയമായത് ഈ ട്രെന്‍ഡിന് തെളിവാണ്. ഛോട്ടാ മുംബൈയുടെ റീ റിലീസിന് പിന്നാലെ, ആരാധകര്‍ മോഹന്‍ലാല്‍ ചിത്രമായ രാവണപ്രഭുയും വീണ്ടും തീയറ്ററുകളില്‍ കാണണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.Ravanaprabhu returns to theaters
ഇതിനിടെ ആരാധകര്‍ക്കു വലിയ സന്തോഷവാര്‍ത്തയുമായി രാവണപ്രഭു റീറിലീസിനൊരുങ്ങുകയാണ്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക് കൊണ്ടുവരുന്നത്. ഇവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 4K ഡോള്‍ബി ആറ്റ്മോസ് സാങ്കേതികമാനത്തോടെ രാവണപ്രഭു ബിഗ് സ്ക്രീനിലേക്ക് വീണ്ടും എത്തും. അടുത്ത വർഷം ജനുവരി അല്ലെങ്കില്‍ മാര്‍ച്ചിലായിരിക്കും റിലീസ് എന്നതാണുള്ള സൂചന.
2001ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാവണപ്രഭു, മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ സിനിമയായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ്. മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും ഇന്നും മലയാള സിനിമാപ്രേമികളുടെ ഹൃദയങ്ങളിൽ സ്ഥാനമുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ രണ്ടാം വരവും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
