തൃശ്ശൂർ: മോശമായ പെരുമാറിയതിന് നടി വിൻസി അലോഷ്യസിനോട് ക്ഷമാപണം നടത്തി നടൻ ഷൈൻ ടോം ചാക്കോ. തമാശയുടെ ഭാഗമായാണ് ആ പെരുമാറ്റമുണ്ടായതെന്നും അത് വേദനിപ്പിച്ചെങ്കിലോ അപമാനമായി തോന്നിയെങ്കിലോ ക്ഷമിക്കണമെന്ന് ഷൈൻ പറഞ്ഞു. ‘സൂത്രവാക്യം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇരുവരും ഒരുമിച്ചിരുന്ന വേദിയിലായിരുന്നു ഷൈനിന്റെ മാപ്പ് ചോദിക്കൽ.Shine apologizes to Vinci, ends controversies
“വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. പലപ്പോഴും ഞങ്ങൾ തമാശയ്ക്കായി പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് നിരാശയാകാം. എല്ലാവരും ഒരുപോലെയല്ല. ഒരേ വാക്ക് ഓരോരുത്തരും വ്യത്യസ്തമായി എടുക്കും. അതെല്ലാം മുൻകൂട്ടി ഞാൻ പലപ്പോഴും മനസ്സിലാക്കാറില്ല,”എന്ന് ഷൈൻ പറഞ്ഞു.
വിൻസി അലോഷ്യസ്, ഈ മാറ്റം ശ്രദ്ധയിൽപ്പെടുന്നുവെന്ന് വ്യക്തമാക്കിയതോടെ, ഷൈനോടുള്ള ബഹുമാനം വർധിച്ചതായും വ്യക്തമാക്കി. “ഞാൻ പെർഫക്ട് ആളുടെല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഈ വിഷയത്തിൽ ഉള്‍പ്പെടുത്തി എന്നൊരു കുറ്റബോധം എനിക്ക് ഇപ്പോഴും നിലനിൽക്കുന്നു,” എന്നും വിൻസി പറഞ്ഞു.
‘സൂത്രവാക്യം’ സിനിമയുടെ ഷൂട്ടിംഗിനിടെ മോശമായ പെരുമാറ്റവും ലഹരി ഉപയോഗവും നടത്തിയെന്നാരോപിച്ചായിരുന്നു വിൻസി പോലീസിൽ പരാതി നൽകിയിരുന്നത്. ഇപ്പോൾ, തുറന്ന ഹൃദയത്തോടെ ഇരുവരും വിഷയത്തെ സമീപിക്കുന്നതായാണ് അടുത്തകാലത്തുള്ള വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.
