2005-ൽ പുറത്തിറങ്ങി ബോക്സോഫീസിൽ വലിയ ഹിറ്റായ ഉദയനാണ് താരം എന്ന സൂപ്പർഹിറ്റ് സിനിമ 20 വർഷങ്ങൾക്കുശേഷം വീണ്ടും തിയറ്ററുകളിലെത്തുകയാണ് – അതും 4K ദൃശ്യ മികവോടെ. ജൂലൈ 18നാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസ് വേളയിൽ ബോക്സ് ഓഫിസിൽ മികച്ച വിജയം നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.’Udayanan Thara’ is back in theaters!
മോഹൻലാലും ശ്രീനിവാസനും ചേർന്ന് മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച ഈ സിനിമ, റിലീസിനോടൊപ്പം തന്നെ ഒരു കൾട്ട് ക്ലാസിക്കായി മാറിയിരുന്നു. സിനിമയിലേക്കുള്ള യാത്രയെ സ്വയം പരിശോധിക്കുന്ന, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ സിനിമ “സിനിമയ്ക്കുള്ളിലെ സിനിമ” എന്ന രീതിയിൽ പ്രേക്ഷകരെ ഭാവനയുടെ ലോകത്ത് കൊണ്ടുപോയിരുന്നു.
മോഹൻലാൽ അവതരിപ്പിച്ച ഉദയഭാനുവും ശ്രീനിവാസന്റെ സരോജ് കുമാറും മലയാള സിനിമയിലെ നിത്യസ്മരണീയ കഥാപാത്രങ്ങളായി. മീന നായികയായി അഭിനയിച്ച സിനിമയ്ക്ക് ശ്രീനിവാസൻ തന്നെ തിരക്കഥയും കഥയും ഒരുക്കിയിരുന്നു.
സിനിമ നിർമ്മിച്ചത് കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ. ദീപക് ദേവിന്റെ സംഗീതവും, വിനീത് ശ്രീനിവാസൻ ആലപിച്ച ‘കരളേ കരളിന്റെ കരളേ’ എന്ന ഹൃദയസ്പർശിയായ ഗാനം ഉൾപ്പെടെ, ചിത്രത്തിലെ എല്ലാ ഗാനങ്ങളും അതിസ്വാദ്യമായി മലയാളികള്‍ ഏറ്റെടുത്തു.
മികച്ച നവാഗത സംവിധായകനുള്ള അവാർഡും, മികച്ച നൃത്തസംവിധാനത്തിനുള്ള അവാർഡും ഉൾപ്പെടെ അനേകം അംഗീകാരങ്ങൾ നേടിയ ഈ ചിത്രം, പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ കൃതിയായിരുന്നു. മറയാത്ത ക്ലാസിക്ക് വീണ്ടും തീയറ്ററുകളിൽ എത്തുമ്പോൾ, പ്രേക്ഷകർ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുകയാണ്.
