ഏറെ വർഷങ്ങൾക്ക് ശേഷമാണ് പ്രശസ്ത സംവിധായകനും നടനുമായ എസ്.ജെ. സൂര്യ വീണ്ടും സംവിധാനം ചെയ്തുകൊണ്ടുള്ള സിനിമയുമായി എത്തിയിരിക്കുന്നത്. കില്ലർ എന്ന പേരിലാണു ചിത്രം പുറത്തിറങ്ങുന്നത്. സൂര്യയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്, അതിലുപരി പ്രധാന കഥാപാത്രത്തെയും അദ്ദേഹം തന്നെയാണ് അവതരിപ്പിക്കുന്നത്.S.J. Surya to don the director’s shirt again
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ സിനിമ, എസ്.ജെ. സൂര്യയുടെ എയ്ഞ്ചൽ സ്റ്റുഡിയോസുമായി ചേർന്നാണ് നിർമ്മിക്കപ്പെടുന്നത്. വാലി, ഖുഷി, ന്യൂ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം സൂര്യ ഒരുക്കുന്ന വലിയതാരനിരയോടെയുള്ള പുതിയ സംരംഭമാണിത്.
ആക്ഷൻ, കോമഡി, റൊമാൻസ് എല്ലാം കൂടി ഒരു പാക്കേജായുള്ള എന്റർടെയ്നർ ചിത്രമാണ് കില്ലർ. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുക്കുന്നത്. സഹനിർമ്മാണം: വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. പി.ആർ.ഒ: ശബരി.
