കൊച്ചി :സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ജെഎസ്കെ – ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ ഈ മാസം 27-ന് തിയേറ്ററുകളിൽ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി നാളെ ചിത്രം പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.JSK – The release of the film is uncertain
ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നത് ചോദ്യം ചെയ്ത് നിർമാതാക്കളായ കോസ്മോ എന്റർടെയ്ൻമെന്റ്സ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സെൻസർ ബോർഡിനോട് സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം നൽകണം എന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. കേസ് വീണ്ടും 27-ന് പരിഗണിക്കും.
ഹർജിക്കാർ ഹർജിയിൽ വ്യക്തമാക്കിയതു പ്രകാരം, ജൂൺ 12-നാണ് സെൻസറിനായി അപേക്ഷ നൽകിയത്. സ്ക്രീനിംഗ് കമ്മിറ്റി സിനിമ കണ്ടുവെന്ന്, U/A സർട്ടിഫിക്കറ്റ് നല്കിയെന്നും അവർ അറിയിച്ചു. പതിവായി ഈ ഘട്ടത്തിൽ ഉടൻ സർട്ടിഫിക്കറ്റ് നൽകാറാണ് പതിവ്, എന്നാൽ ഇപ്പോൾ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
റിവ്യൂ കമ്മറ്റി നാളെ ചേരുന്ന സാഹചര്യത്തിൽ, അതിന്റെ തീരുമാനം നിങ്ങളെ നേരിട്ട് അറിയിക്കില്ലേ എന്ന് ജസ്റ്റിസ് എൻ. നഗരേഷ് ചോദിച്ചു. റിലീസ് ദിനം ഓരോ ദിവസവും മാറ്റുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നതായി ഹർജിക്കാർ കോടതി അറിയിച്ചു.
