ബോളിവുഡിലെ ഇന്നത്തെ പ്രശസ്ത നായികമാരില്‍ ഒരാളാണ് കൃതി സനണ്‍. ബിസിനസിലേക്ക് തിരിഞ്ഞ നൂപുറിന് ഇന്ന് ഒരു ലക്ഷ്വറി വസ്ത്ര ബ്രാന്‍ഡ് ഉണ്ട്. എന്നാല്‍ കൃതി സനണിന്റെ സഹോദരിയുടെ ബ്രാന്‍ഡിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. യാതൊരു ക്വാളിറ്റിയും ഇല്ലാത്ത സാധാരണ വസ്ത്രങ്ങള്‍ക്ക് വരെ തീ വില ഈടാക്കി, തന്റെ ബ്രാന്‍ഡിന്റെ മറവില്‍ നൂപുര്‍ സനണ്‍ പകല്‍ കൊള്ള നടത്തുകയാണെന്നാണ് റെഡിറ്റ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ഉപഭോക്താക്കള്‍ ആരോപിക്കുന്നത്.Is Nupur committing daylight robbery under the guise of a clothing brand? Is it a fraud?
പ്രശസ്ത നടി കൃതി സാനണിന്റെ സഹോദരി നുപൂര്‍ സാനണിന്റെ ഫാഷന്‍ ബ്രാന്‍ഡായ ‘ലേബല്‍ നോബോ’ പുറത്തിറക്കുന്ന വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്, അതിന്റെ അസാധാരണമായ വില കൊണ്ടാണ്. ഏറ്റവും സാധാരണ വസ്ത്രങ്ങള്‍ക്ക് പോലും അമ്പരപ്പിക്കുന്ന വിലയാണ് ‘ലേബല്‍ നോബോ’ ഈടാക്കുന്നത്. ഇതിന്റെ പേരില്‍ ഓണ്‍ലൈനില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് ഉടമസ്ഥയായ നൂപുര്‍. കൃതിയുടെ സഹോദരി നടത്തുന്ന ബ്രാന്‍ഡ് ആയത് കൊണ്ട് വിശ്വസിച്ചു ‘ലേബല്‍ നോബോ’യില്‍ നിന്ന് ഡ്രസ്സ് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍, തങ്ങള്‍ പറ്റിക്കപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വെബ്സൈറ്റിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഡ്രസ്സ് ഏകദേശം 7000 രൂപയാണെങ്കില്‍, ഏറ്റവും വിലയേറിയ കൂര്‍ത്ത സെറ്റ് 26,500 രൂപയാണ്. വെസ്റ്റേണ്‍ വെയര്‍ വിഭാഗത്തില്‍ ഏറ്റവും വിലയേറിയ വസ്ത്രം 20,000 രൂപ വിലയുള്ള ഒരു സ്കര്‍ട്ട്-ക്രോപ്പ് ടോപ്പ് സെറ്റാണ്. എന്നാല്‍ ഈ വസ്ത്രങ്ങള്‍ക്കൊന്നും ബ്രാന്‍ഡ് അവകാശപ്പെടുന്ന പ്രീമിയം ഗുണമേന്മയോ, പുതുമയോ ഇല്ലെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പരാതിപ്പെടുന്നു.
