ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഇന്ദ്രൻസും മധുബാലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രീകരിച്ചത്. ഇന്ദ്രൻസ് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. കൂടാതെ സംവിധായകൻ മണിരത്നവും ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ചിത്രം വൻ വിജയമാകട്ടെയെന്ന് മണിരത്നം ആശംസിച്ചു.
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിന്റെ ശേഷം വർഷാ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഒന്നാണ് ഈ ചിത്രം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
