
കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരായ ഷൈൻ ടോം ചാക്കോയുടെ ചാറ്റുകൾ പരിശോധിക്കുന്നു. ഗൂഗിൾ പേ ഇടപാടുകളും പോലീസ് പരിശോധിക്കും. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത്.പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായത്. 32 ചോദ്യങ്ങളാണ് ഷൈനിന് വേണ്ടി പോലീസ് തയ്യാറാക്കി വെച്ചിരിക്കുന്നത്.
ഡാന്‍സാഫ് ടീം എത്തിയപ്പോള്‍ ഷൈന്‍ എന്തിന് ഇറങ്ങിയോടി. കലൂരിലെ വേദാന്ത ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്. ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് പോലീസിന്റെ നീക്കം.