ഇപ്പോഴിതാ കന്നഡയില്‍ നിന്നുള്ള ഒരു വമ്പൻ താരവും കൂലിയിലുണ്ടാകുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. കന്നഡയില്‍ നിന്ന് ഉപേന്ദ്രയാണ് രജനികാന്ത് ചിത്രത്തില്‍ ഉണ്ടാകുകയെന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 14ന് ആയിരിക്കും ചിത്രത്തിൻ്റെ റിലീസെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയമാണ് ചിത്രം നേടിയതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ദളപതി വിജയ്യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.
