മോഹൻലാൽ നായകനായ എമ്പുരാൻ 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ടിക്കറ്റ് വില്പനയിലും എമ്പുരാൻ റെക്കോര്‍ഡിട്ടിരിക്കുകയാണ്. 120 മണിക്കൂറിനുള്ളില്‍ 30 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ എമ്പുരാന്റേതായി വിറ്റത്.
മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹൻലാല്‍ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റായി മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനില്‍ നിന്ന് വെട്ടിമാറ്റിയത്.
