എമ്പുരാനിൽ നടന്ന സംഭവങ്ങൾ മാത്രമാണുള്ളതെന്ന് നടി ഷീല. എമ്പുരാൻ വളരെ നല്ല പടം ആണെന്നും സിനിമ റിലീസ് ആയതിൽ അഭിമാനിക്കണമെന്നും നടി പ്രതികരിച്ചു.
“എമ്പുരാൻ നല്ല സിനിമയാണ്”. ഇത്തരം സിനിമ വന്നതിൽ നമ്മൾ അഭിമാനിക്കണം. ആ ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ? വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. കാണരുത് എന്ന് പറയുന്നത് തന്നെ പബ്ലിസിറ്റി നൽകും.” – ഷീല പറഞ്ഞു.
എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പിൻ്റെ പ്രദർശനം ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിലെ ഭാഗങ്ങൾ ഉൾപ്പെടെ വെട്ടിമാറ്റിയാണ് എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററിൽ എത്തിയത്. 2 മിനിറ്റ് 8 സെക്കൻസ് നീക്കം ചെയ്തതാണ് പുതിയ പതിപ്പ് . പ്രധാന വില്ലൻ്റെ പേര് മാറ്റിയതോടെ സംഭാഷണങ്ങൾ വീണ്ടും ഡബ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ബജ്രംഗി എന്ന പേര് മാറ്റി ബൽദേവ് എന്നാക്കി. പരീക്ഷ പ്രദർശനം നടത്തിയ ശേഷമാണ് സിനിമ തിയേറ്ററുകൾക്ക് ലഭ്യമായത്.
