കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചത്. ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യോഗം ഉദ്ഘാടനം ചെയ്തു.
ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കും. 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കും. പ്രഥമ ഘട്ടത്തില്‍ 50 കോടി രൂപ സമാഹരിക്കും. കോഴിക്കോട് കേന്ദ്രീകരിച്ചാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുക.
പാരമ്പര്യ വിദ്യാഭ്യാസത്തിൻ്റെ ആധുനികവൽക്കരണവും, വാണിജ്യ-വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും യൂണിവേഴ്സിറ്റിയിൽ ഉണ്ടാകും. പുറമെ, പ്രാഥമികഘട്ടത്തിൽ ചരിത്രം, ഭാഷ പഠനങ്ങൾക്കും പ്രാധാന്യം നൽകുന്നതാകും സർവകലാശാലയെന്ന് സമസ്ത വാർത്താക്കുറപ്പിൽ അറിയിച്ചു.
സമസ്തയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന നൂറ് കണക്കിന് വിദ്യാഭ്യാസ സംരംഭങ്ങൾ ഇന്ന് ലോകത്തിന് മാതൃകയാണ്. അതിൻ്റെ ഏറ്റവും മികച്ച സംവിധാനമായിരിക്കും വരാനിരിക്കുന്ന സർവ്വകലാശാലയെന്നും മുശാവറ അഭിപ്രായപ്പെട്ടു. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥന നടത്തി. പി എ ഐദറൂസ് മുസ്ലിയാർ,പേരോട് അബ്ദുറഹ്മാൻ സഖാഫി,കോടമ്പുഴ ബാവ മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല തുടങ്ങിവർ സംബന്ധിച്ചു.
