ന്യൂഡല്‍ഹി: ഡെന്റല്‍ പിജി പഠനത്തിനുള്ള നീറ്റ് എംഡിഎസ് പരീക്ഷ ഏപ്രില്‍ 19നു നടക്കും. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. മാര്‍ച്ച് 31നുള്ളില്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് നീറ്റ്-എംഡിഎസിന് അപേക്ഷിക്കാന്‍ അവസരം ലഭിക്കുക. മാര്‍ച്ച് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 14 മുതല്‍ 17 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരമുണ്ട്. ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ ആവശ്യമെങ്കില്‍ വീണ്ടും അപ്ലോഡ് ചെയ്യാന്‍ മാര്‍ച്ച് 27 മുതല്‍ 31 വരെ അവസരം നല്‍കും ഏപ്രില്‍ 15ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും. ഏപ്രില്‍ 19ന് ഉച്ചതിരിഞ്ഞു 2 മുതല്‍ 5 വരെയാണു പരീക്ഷ. മേയ് 19നു ഫലമെത്തും. ജനറല്‍, ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്കു 3500 രൂപയും എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കു 2500 രൂപയുമാണു പരീക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https:// natboard.edu.in/
