ന്യൂഡല്‍ഹി: രാജ്യത്തെ ഐടിഐകളിലെ (ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) 21,069 ട്രേഡ് യൂണിറ്റുകളുടെ അംഗീകാരം കേന്ദ്ര നൈപുണ്യശേഷി മന്ത്രാലയം റദ്ദാക്കിയതോടെ 4.49 ലക്ഷം സീറ്റുകള്‍ ഇല്ലാതാ കും. ഇതില്‍ 17,400 സീറ്റുകള്‍ കേരളത്തിലാണ നഷ്ടമാവുക. തുടര്‍ച്ചയായി രണ്ടോ അതിലേറെയോ വര്‍ഷം ഒരു സീറ്റിലും അഡ്മിഷന് നേടാത്ത യൂണിറ്റുകളാണ് അവസാനിപ്പിക്കുന്നത്. നൈപുണ്യശേഷി മന്ത്രാലയ ത്തിനു കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയ്നിങ് (ഡിജിടി) ഇതു സംബന്ധിച്ച ഉത്തരവിറക്കി. തുടര്‍ച്ചയായി 2 വര്‍ഷം ഒരു സീറ്റിലും അഡ്മിഷന് ഇല്ലാത്ത യൂണിറ്റുകള്‍ നിര്‍ത്താന്‍ 2018 ല്‍ ഡിജിടി നിര്‍ദേശി ച്ചിരുന്നു. 2022 നവംബറില്‍ ഒരു വര്‍ഷത്തെ ഇളവു നല്‍കാനും തീരുമാനമെടുത്തിരുന്നു. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ വിവരം 2023 ജൂണില്‍ ഡിജിടി പ്രസിദ്ധീകരിച്ചിരുന്നു. ഇവ തുടര്‍ന്നുകൊണ്ടുപോകാന്‍ താല്പര്യമുള്ള ഐടിഐകള്ക്കു പ്രത്യേക അപേക്ഷയ്ക്കും അവസരം നല്‍കിയിരുന്നു. അതിനു ശേഷവും 5848 ഐടി ഐകളിലെ ഒട്ടേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യൂണിറ്റുകളുടെ അംഗീകാരം റദ്ദാക്കാന്‍ തീരുമാനം എടുത്തത്.
