
കോഴിക്കോട്: എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുന്നതിനു മുന്‍പേ 11-ാംക്ലാസിലേക്ക് പ്രവേശനം തുടങ്ങുന്ന രീതി അനുവദിക്കാനാവില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അണ് എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനത്തിന് ടൈംടേബിളും സര്‍ക്കുലറും കൊണ്ടുവരും. ചില സ്കൂളുകളില്‍ ഗുണമേന്മയില്ലാത്ത അധ്യാപകരെ നിയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശമ്പളം ശരിയായരീതിയില്‍ നല്‍കുന്നില്ല. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ ഇല്ലയോ എന്നുറപ്പുവരുത്താന്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.