
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എസ്എഫ്ഐ പഠിപ്പു മുടക്കും . കേരള സർവ്വകലാശാലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ നിരവധി പ്രവർത്തകരെ റിമാൻഡിൽ അയച്ചതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തതിൽ എസ്എഫ്ഐ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.SFI will boycott classes in the state tomorrow
കേരള സർവ്വകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകളെ കാവിവത്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു .യുദ്ധപരമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ചിനിടയിലാണ് പൊലീസ് നിരവധി എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.