കോഴിക്കോട്: വടകരയിൽ ട്രെയിൻ തട്ടി ഭിന്നശേഷിയുള്ള മധ്യവയസ്കൻ മരിച്ചു. കുരിയാടി സ്വദേശിയായ കനകൻ ആണ് മരിച്ചത്. കേൾക്കാനോ സംസാരിക്കാനോ സാധിക്കാത്ത ആളായിരുന്നു കനകൻ. ഇന്ന് ഉച്ചയോടെ പാളം കടന്ന് നടന്ന് പോകുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഇന്റർസിറ്റി ട്രെയിൻ ഇടിച്ചിടുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ കനകൻ മരിച്ചു. പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.Disabled man dies tragically after being hit by train in Vadakara, Kozhikode
