
കൊഴിക്കോട്: വീടിനുള്ളില്‍ രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. തടമ്പാട്ടുതാഴത്തെ വാടകവീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവര്‍ മൂലകണ്ടി ശ്രീജ (76), പുഷ്പ (66) എന്നിവരാണ്. ഇവരുടെ സഹോദരന് പ്രമോദിനെ കാണാനില്ല.Kozhikode sisters found dead inside their home
പ്രമോദിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഫറോക്ക് സ്റ്റേഷന് പ്രദേശത്താണ് പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. സഹോദരിമാരുടെ മരണവിവരം ആദ്യം പ്രമോദ് തന്നെ അടുത്ത സുഹൃത്തിനോട് പറഞ്ഞുവെന്നും, സുഹൃത്ത് അയല്‍വാസികളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് മുറികളിലായി പൊതുദര്‍ശനത്തിന് ഒരുക്കിയ നിലയില്‍ മൃതദേഹങ്ങള്‍ വച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രമോദിനെ പിടികൂടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഡോഗ് സ്ക്വാഡ്, മൊബൈല്‍ ഫോറന്‍സിക് സംഘം എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.