
പാലക്കാട്: പാലക്കാട് കാവശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറക്കാൻ പോയ വയോധിക ഷോക്കേറ്റ് മരിച്ചു. മരുതംപാടം ലക്ഷംവീട് കോളനിയിലെ ലക്ഷ്മി (80) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു ദാരുണമായ സംഭവം.Elderly woman dies after being shocked by flying coconut
രണ്ട് മണിയോടെ സ്ഥലത്തെത്തിയ മറ്റൊരു സ്ത്രീ ലക്ഷ്മിയെ നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
താൽക്കാലികമായി നിർമിച്ച മോട്ടോർ ഷെഡ്ഡിന്റെ എർത്ത് കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് പൊലീസ് പ്രാഥമികമായി വ്യക്തമാക്കി. വയോധികയുടെ കാലിൽ എർത്ത് വയർ കുരങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൃതശരീരം ആലത്തൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.