
ഇടുക്കി: ഏലത്തോട്ടത്തിൽ ജോലിക്കിടെയുണ്ടായ ദുരന്തത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് കെജി പെട്ടി സ്വദേശിയായ 50 കാരൻ സുധയാണ് മരിച്ചത്. ഇടുക്കിയിലെ ചക്കുപള്ളം മേഖലയിലുളള ഏലത്തോട്ടത്തിലാണ് അപകടമുണ്ടായത്. മരക്കൊമ്പ് ഒടിഞ്ഞുവീണപ്പോൾ തൊഴിലാളിയും അതിനൊപ്പം താഴെക്കുവീണെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതശരീരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.Worker dies after tree branch falls on cardamom orchard